98 മത് ഐ പി സി റാന്നി വെസ്റ്റ് സെന്റർ കൺവൻഷൻ മെയ് 26 മുതൽ
റാന്നി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 98 മത് കൺവെൻഷൻ മെയ് 26 മുതൽ 29 വരെ ഐ പി സി താബോർ നെല്ലിക്കാമൺ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ സി സി എബ്രഹാം, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ വർഗീസ് എബ്രഹാം, ഇവാ ഷിബിൻ സാമുവേൽ, സിസ്റ്റർ റീജ ബിജു എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കും. റാന്നി വെസ്റ്റ് സെന്റർ കൊയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ഉപവാസ പ്രാർത്ഥന, സോദരി സമ്മേളനം, പി വൈ പി എ & സൺഡേ സ്കൂൾ വാർഷികം, സംയുക്ത ആരാധന എന്നി പകൽ യോഗങ്ങൾ ഉണ്ടായിരിക്കും. കൺവൻഷൻ വേണ്ടി കൺവീനറായി പാസ്റ്റർ ജേക്കബ് വർഗീസ്, സെക്രട്ടറിയായി പാസ്റ്റർ പി കെ മാത്യു, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ജിനു മാത്യു എന്നിവർ പ്രവർത്തിക്കുന്നു.