ക്രൈസ്‌തവ എഴുത്തുപുര സൗരാഷ്ട്ര- കച്ച് യൂണിറ്റ് വി ബി എസ് സമാപിച്ചു
ഗുജറാത്ത്: ക്രൈസ്‌തവ എഴുത്തുപുര സൗരാഷ്ട്ര- കച്ച് യൂണിറ്റും,
ട്രാൻസ്‌ഫോമേഴ്സ് ഇന്ത്യയും സംയുക്തമായി നടത്തിയ ‘സൂപ്പര്‍ ഹീറോസ്
ഓഫ് ഫെയ്ത്ത്’ വി ബി എസ് – 2022 ഇന്ന് സമാപിച്ചു. സാം സ്കറിയയുടെ പ്രാർഥനയോടെ മെയ് 4ന് ആരംഭിച്ച വിബിസ് ക്രൈസ്തവ
എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി ഉത്ഘാടനം ചെയ്തു. സോങ്ങ്, ആക്ഷൻ സോങ്ങ്, ബ്രേക്ക് ഔട്ട് ക്ലാസ് , ഫാമിലി മീറ്റ് ,
ഡിവോഷൻ തുടങ്ങിയ പ്രോഗ്രാമുകൾ രാവിലെ 10 മണി മുതല്‍ 12 മണി വരെ നടന്നു. സൂം പ്ലാറ്റ്ഫോമിൽ നടന്ന വി ബി എസിൽ ഏകദേശം എഴുപത്തിയഞ്ചിലധികം കുട്ടികൾ പങ്കെടുത്തു. ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ടൈറ്റസ് ജോസഫ്, യൂണിറ്റ് ഭാരവാഹികളായ പാസ്റ്റർ റെജി എബ്രഹാം, ഡേവിഡ്, സാം വർഗ്ഗീസ്, ഷിബു ഡാനിയൽ എന്നിവർ ഈ വിബി എസിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.
യൂണിറ്റ് പ്രസിഡൻറ്
പാസ്റ്റര്‍ റെജി എബ്രഹാം കൃതജ്ഞതയും പാസ്റ്റര്‍ ബിനുമോൻ ബേബി പ്രാർത്ഥനയും ആശിർവാദവും നൽകി.