സ്നേഹത്തിൽ ഒരുമിച്ചു മുന്നേറാം: ഇവാ. ആഷേർ മാത്യു
ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തന ഉത്ഘാടനം നടന്നു
KE News Desk I Gujarat
ഗുജറാത്ത്: സ്നേഹത്തിൽ ഒരുമിച്ചു മുന്നേറാം എന്നും ക്രിസ്തുവിന്റെ സ്നേഹം പകരാൻ മുൻപോട്ടുള്ള പ്രവർത്തനങ്ങൾ കാരണമാകട്ടെ എന്നും
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു. ഗുജറാത്ത് ചാപ്റ്ററിന്റെ 2022-2023 പ്രവർത്തന വർഷത്തെ ഉത്ഘാടനം ഇന്നലെ
സൂം പ്ലാറ്റഫോമിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ മീറ്റിംഗിൽ ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ചു. ഗുജറാത്ത് ചാപ്റ്റർ ട്രഷറാർ ഇവാ. ജോജി തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. കെ ഇ കുവൈറ്റ് ചാപ്റ്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോസഫ് സ്വാഗതം ആശംസിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു ഉത്ഘാടനം നിർവഹിച്ചു. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം ഈ വർഷത്തെ ടീമിനെ പരിചയപ്പെടുത്തി. ഗുജറാത്ത് ചാപ്റ്റർ സീനിയർ എക്സ് ഒഫീഷ്യൽ പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി പുതിയ ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. യു എ ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ റിബി കെന്നത്ത് മുഖ്യ സന്ദേശം നൽകി. നട്ടിരിക്കുന്നിടത്തു ഫലം കായിക്കുക,സമയത്തിനുള്ളിൽ ഏൽപ്പിച്ച വേല തികക്കുക എന്നതായിരുന്നു സന്ദേശത്തിന്റെ കാതലായ വിഷയം. സൗരാഷ്ട്ര-കച്ച് യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ റെജി അബ്രഹാം പ്രഭാഷണം മൊഴിമാറ്റം നടത്തി. ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ ട്രഷറർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, ഡെയിലി പത്രം സബ് എഡിറ്റർ ദീന ജെയിംസ്, കാനഡ ചാപ്റ്റർ പ്രസിഡന്റ്
വിൽസൺ സാമൂവേൽ എന്നിവർ ആശംസകൾ അറിയിച്ചു. ചാപ്റ്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ടോണി വർഗീസ് കൃതജ്ഞത അറിയിച്ചു. അധ്യക്ഷൻ സമാപന പ്രാർത്ഥനയും പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി ആശിർവാദം നൽകി.