സി ഇ എം ഗുജറാത്ത്‌ സെന്ററിന് പുതിയ നേതൃത്വം

ഗുജറാത്ത്‌: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) ഗുജറാത്ത്‌ സെന്റർ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ടോണി വർഗീസ് (പ്രസിഡന്റ്‌), പാസ്റ്റർ ആശിഷ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്‌, ബെഞ്ചമിൻ മാത്യു (സെക്രട്ടറി), റിജോ വർഗീസ് (ജോ. സെക്രട്ടറി ), ജിബിൻ ഏലിയാസർ (ട്രഷറർ), പാസ്റ്റർ റോബിൻ പി തോമസ്, പാസ്റ്റർ മനോജ്‌ കെ ആർ, ഗ്രനൽ നെൽസൺ, ജോയൽ മാത്യു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ആണ് ശാരോൻ ഗുജറാത്ത്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തത്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡേവിഡ് കെ അനുഗ്രഹ പ്രാർത്ഥന നടത്തി. സെന്റർ അസോ. മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ വി എ തുടങ്ങിയവർ സംസാരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.