പി വൈ സി ആലപ്പുഴ ജില്ലാ: വി ബി എസ്സിന് മാവേലിക്കരയിൽ തുടക്കം
മാവേലിക്കര: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (PYC) ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തിൽ വി ബി എസ് 2022 ന് മാവേലിക്കരയിൽ തുടക്കം.
പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല ഉദ്ഘാടനവും ജില്ലാ പ്രസിഡൻറ് പാസ്റ്റർ സജു മാവേലിക്കര അധ്യക്ഷതയും വഹിച്ചു. ജനറൽ കൗൺസിൽ അംഗവും ജില്ലാ രക്ഷാധികാരിയുമായ പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാം പി വൈ സി യെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഷാലത് വിബിഎസ് മിനിസ്ട്രീസ് പാസ്റ്റർ തേജസ് ജേക്കബും, പാസ്റ്റർ ഷാജി ജോസഫും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. 50ൽ അധികം കുട്ടികളും, 6 ൽ പരം അധ്യാപകരും, മറ്റും വോളണ്ടിയേഴ്സ്സും, ജില്ലാ കമ്മറ്റി അംഗം സജിൻ കായംകുളം ഉൾപ്പെടെയുളളവർ പങ്കെടുത്തു.