ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 3 മുതൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് മെയ് 3, 4 തീയതികളിൽ ശുശ്രൂഷക സമ്മേളനം നടത്തും.
ബണ്ണാർഗട്ടെ റോഡ് ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്ക്കൂളിന് സമീപം സയോൺ എഫ്.ജി ഹാളിൽ മെയ് 3 ന്
രാവിലെ 9.30 ന് ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനം 4-ാം തീയതി വൈകിട്ട് 6 വരെ തുടർച്ചയായി നടക്കും
പാസ്റ്റർമാരായ വി.വി.സാജൻ, ജോജി പി.ബെന്നി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
പെന്തെക്കോസ്ത് സഭാ നേതാക്കളും വിവിധ സഭാ ശുശ്രൂഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ
ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , ജോർജ് എം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.