പാസ്റ്റർ മോൻസി കെ. വിളയിൽ എ. ജി നവി മുംബെ സെക്ഷൻ പ്രസബിറ്ററായി നിയമിതനായി
KE News Desk I Mumbai, Maharastra
നവി മുംബെ: മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബെ സെക്ഷൻ പ്രസബിറ്ററായി ക്രിസ്തീയ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു. നവി മുംബൈയിലെ ഉറൺ എ.ജി. സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റർ മോൻസി കെ. വിളയിൽ. അസ്സംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി. എ യുടെ മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് ഔദ്യോഗിക പ്രസിദ്ധീകരണമായ ശാലോം മാഗസിൻ പബ്ലീഷർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുളള പാസ്റ്റർ മോൻസി കെ. വിളയിൽ സന്നദ്ധ – സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ്.
ഏപ്രിൽ 10 ന് സാൻപാട എ. ജി. ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടപ്പിന് ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ, ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ. എൻ. ബി. ജോഷി എന്നിവർ നേതൃത്വം നൽകി. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ നിയമന പ്രാർത്ഥന നടത്തി.
കൊങ്കൺ മേഖല മുതൽ നവി മുംബൈയിലെ ഐറോളി വരെ വ്യാപിച്ചു കിടക്കുന്ന നവി മുംബൈ സെക്ഷൻ മഹാരാഷ്ട്ര എ. ജിയിലെ എറ്റവും വലിയ സെക്ഷൻ ആണ്. സഭാശുശ്രൂഷകൻമാർക്ക് പുറമെ അംഗീകൃത സഭകളിലെ പ്രതിനിധികളും വോട്ടെടുപ്പിൽ സംബന്ധിച്ചു.



- Advertisement -