പാസ്റ്റർ ജോൺ.വി ശാമുവേലിനെ ആദരിച്ചു

 

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയനിൽ നീണ്ട വർഷങ്ങൾ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്ത പാസ്റ്റർ ജോൺ.വി ശാമുവേലിന് റീജിയന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്ര അയപ്പ് നല്കി. ചെമ്പൂർ സഭാഹോളിൽ റീജിനൽ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായിയുടെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം പാസ്റ്റർ ഷിബുമാത്യു പ്രാർത്ഥിച്ച് ആരംഭിച്ചു. 29-ൽ അധികം വർഷങ്ങൾ, അധ്യാപകനായും, ദൈവസഭാ ശുശ്രൂഷകനായും, കൗൺസിൽ മെമ്പറായും, സദ്വാർത്തചീഫ് എഡിറ്ററായും സേവനം അനുഷ്ടിച്ച ദൈവദാസന്റെ പ്രവർത്തനത്തെ ദൈവസഭ ഓവർസിയർ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്മരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് പാസ്റ്റർന്മാരായ, ഇ.പി സാംകുട്ടി, പി.റ്റി ജേക്കബ്, ബിജു.എം.ജി, ലിജീഷ് തോമസ്സ്, സിസ്റ്റർ സാലി ജേക്കബ് എന്നിവർ അദ്ദേഹത്തിന്റെയും കൂടുംബത്തിന്റെയും പ്രവർത്തനത്തെ സ്മരിച്ചു. റീജിനൽ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി മെമന്റോയും , ഇവാഞ്ചലിസം ഡയറക്ടർ ഇ.പി സാംകുട്ടി ലൗ ഗിഫ്റ്റ് നല്കി ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading