ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്‌കൂൾ അസോസിയേഷൻ ടീനേജ് ക്യാംപ് 2022
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്‌കൂൾ അസോസിയേഷൻ ടീനേജ് വിദ്യാർഥികൾക്കായി കേരളത്തിലെ മൂന്നു സ്ഥലങ്ങളിൽ ഈ വർഷം പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കുന്നു.
പ്രഥമ ക്യാംപ് മെയ് 24, 25 തീയതികളിൽ കൊല്ലം മൺട്രോതുരുത്ത് അഷ്ടമുടി കായൽ തീരത്തുള്ള പ്രകൃതി രമണീയമായ മാർത്തോമ്മാ ധ്യാനതീരത്തു വെച്ചു നടക്കും.
അടൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള റീജിയനുകളിലെ വിദ്യാർഥികൾക്കാണ് ഈ ക്യാംപിൽ പ്രവേശനം.
13 വയസു മുതൽ 20 വയസു വരെയുള്ള വിദ്യാർഥികളിൽ മുൻകൂർ രജിസ്റ്റർ ചെയ്യുന്ന 150 വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
300 രൂപയാണ് ക്യാംപ് ഫീസ്.
ഏപ്രിൽ 1ന് പ്രീ രജിസ്ട്രേഷൻ ആരംഭിക്കും.
വിശ്വാസ സംരക്ഷണം, ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങൾ, സോഷ്യൽ മീഡിയയുടെയും ഇൻറർനെറ്റിൻ്റെയും അപകട മേഖലകൾ, കരിയർ ഗൈഡൻസ്, പ്രീ മാരിറ്റൽ കൗൺസലിങ്ങ് ,സ്പിരിച്ച്വൽ എംഫസൈസിങ്ങ് തുടങ്ങി
വിവിധ വിഷയങ്ങൾ ഉള്ളടക്കം ചെയ്തിട്ടുള്ള ക്ലാസുകളാണ് ക്യാംപിൽ ക്രമീകരിച്ചിക്കുന്നത്.
ആത്മീയ -ആരോഗ്യ- മന:ശാസ്ത്ര മേഖലയിലെ വിദഗ്ദർ ക്ലാസുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9400940878, 98476 65044, 98091 82333