ഇനി മാസ്കില്ലെങ്കിലും കേസില്ല,ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കില്ല
എന്നാലും മാസ്ക് ആത്യാവശ്യമാണ്
KE NEWS
തിരുവനന്തപുരം: ഇനി മാസ്കില്ലെങ്കിലും കേസില്ല,ആള്‍ക്കൂട്ടത്തേയും
നിയന്ത്രിക്കില്ല.
കേസെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാർ നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ആണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേസുകള്‍ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.
കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തില്‍ ഒറ്റയ്ക്ക് കാറില്‍ പോകുമ്ബോള്‍ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാല്‍ 500 രൂപ ഫൈന്‍ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിര്‍ദേശത്തോടെ മാറുന്നത്. ഫൈന്‍ അടപ്പിക്കാനുള്ള ചുമതല പൊലീസുകാര്‍ക്ക് ആയിരുന്നു.
എന്നാൽ മാസ്‌ക് ആവശ്യമില്ലെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മാസ്‌കില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്.
തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനി മുതല്‍ മാസ്‌ക് വേണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം വീണ്ടും രംഗത്തെത്തിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് തുടരണം. ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം മാസ്‌ക് ഒഴിവാക്കി മുന്നോട്ടു പോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും അറിയിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികളില്‍ ഇളവ് കൊണ്ടുവരാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്‌ക ധരിക്കേണ്ടതില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടപടിയില്‍ പ്രതികരണവുമായി ഐഎംഎ രംഗത്തെത്തിയിരുന്നു. മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും അടുത്ത ജൂണോടെ പുതിയ തരംഗം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നുമായി ഐഎംഎയുടെ മുന്നറിയിപ്പ്. ഒറ്റയടിക്ക് മാസ്‌കില്‍ ഇളവു കൊണ്ടുവന്നാല്‍ അതൊരു വെല്ലുവിളിക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.