സുവാർത്താ കേരള സൈക്കിൾ യാത്ര സമാപന സമ്മേളനം നാളെ തിരുവനന്തപുരത്ത്

കോട്ടയം: സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ ബിജു പി എസ് കൊച്ചി, പാസ്റ്റർ ഫിന്നി തോമസ്, ഇവാ. ജെയ്സൻ പാമ്പാടി എന്നിവർ ചേർന്ന് നടത്തിവരുന്ന ‘കേരളയാത്ര’ നാളെ സമാപിക്കും.
2021 നവംബർ 29 നു കാസർഗോഡ് നിന്നു ആണ് ഈ യാത്ര ആരംഭിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ പതിനാല് ജില്ലകളിലൂടെ സഞ്ചരിച്ചു വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും നടത്തിവരുന്ന ഈ യാത്രയുടെ സമാപന സമ്മേളനം നാളെ വൈകുന്നേരം 6 മണി മുതൽ 8.30 വരെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ വെച്ചു നടക്കും. ഡോ: കെ.ജെ.മാത്യു പുനലൂർ മുഖ്യ സന്ദേശം നൽകും.

കൂടുതൽ വിവരങ്ങൾക്ക് +919847132257

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply