ചെറു ചിന്ത: മനസ്സ് | ഇവാ. അനീഷ് വഴുവടി
മനസ്സാണ് എല്ലാറ്റിനും പ്രധാനം. മനസ്സുണ്ടെങ്കിൽ എല്ലാം സാധ്യമാകും. അതിനു തെളിവാണ് പാലക്കാട് മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിപ്പോയ ചെറാട് സ്വദേശി, 23കാരൻ ബാബുവിന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി കേരളം ഉദ്വേഗത്തോടെ കാത്തിരുന്ന നിമിഷങ്ങൾ.
അതിദുഷ്കരമായ ആ ദൗത്യം വിജയത്തിലെത്തിക്കുവാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. ആ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യം രക്ഷാദൗത്യം ഏറ്റെടുത്തത്. തുടർന്ന് കരസേനാംഗം ബി ബാലകൃഷ്ണൻ അതിസാഹസികമായി വടത്തിലൂടെ ഊർന്നിറ ങ്ങി ബാബുവിന്റെ കൈ പിടിച്ച് ജീവിതത്തിന്റെ ഉയരങ്ങളിൽഎത്തിച്ചത്.
ഇവിടെയാണ് മനസ്സിന്റെ പ്രാധാന്യം. ഏത് കാര്യവും വിജയ സമാപ്തി കൈവരിക്കണമെങ്കിൽ അതിന് ഒരു മനസ്സ് വേണം ഇന്ത്യൻ സൈന്യം മനസ്സോടെ ആ ദൗത്യം ഏറ്റെടുത്തു കൊണ്ടാണ്. ജീവിതത്തിലേക്ക് ആ ചെറുപ്പക്കാരൻ മടങ്ങിവന്നത്.
( മർക്കോസ്. 2:1-4) ഒരു പക്ഷവാതക്കാരനെ നാലാൾ ചുമന്നുകൊണ്ട് യേശു ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ച് പക്ഷവാതക്കാരനെ കിടക്കയോടെസൗഖ്യം ലഭിക്കുവാൻ തക്കവണ്ണം യേശുവിന്റെ അടുത്തെത്തിച്ചു. അനുകൂല സാഹചര്യം അല്ല എന്ന് അറിഞ്ഞിട്ടും പക്ഷവാതക്കാരന്റെ വിടുതലിനു വേണ്ടി ഇറങ്ങിത്തിരിച്ച
ഈ നാലുപേരുടെ “മനസ്സ് “വളരെ ചിന്തനീ യമാണ്. പക്ഷപാതകാരനോട്, ഞങ്ങളിൽ ആവോളം അങ്ങയുടെ സൗഖ്യത്തിനായി ശ്രമിച്ചു എന്ന് പറഞ്ഞ് ആ ദൗത്യത്തിൽനിന്നു അവർക്ക് വേണമെങ്കിൽ പിന്മാറാം ആയിരുന്നു.എന്നാൽ അവരുടെ നല്ല മനസ്സ് മുഖാന്തരം ഈ രോഗിക്ക് സൗഖ്യം ലഭിക്കുവാൻ കഴിഞ്ഞത്.
കുഷ്ഠരോഗിയായ ഒരു മനുഷ്യൻ യേശുവിനോട്: കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും എന്ന് അപേക്ഷിക്കുന്നു. (ലൂക്കോസ്.5:12) എന്നാൽ മുപ്പത്തെട്ട് ആണ്ട് ബേഥെസ്‌ദാ കുളത്തിനരികിൽ കിടക്കുന്ന മനുഷ്യനോട് യേശു ഇപ്രകാരം ചോദിക്കുന്നു സൗഖ്യ മാ കുവാൻ മനസ്സുണ്ടോ എന്ന്?
വ്യത്യസ്തമാർന്ന ഈ രണ്ടു സംഭവങ്ങളിലും കാണുവാൻ കഴിയുന്നത് മനസ്സ് ആണ് മനസ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വ്യക്തമായി കാണാൻ കഴിയുന്നു കർത്താവിന്റെ മനസ്സ് മനുഷ്യന് നന്മ ചെയ്യുവാൻ ഒരുക്കം ഉള്ളതും സ്ഥിരം ആയതും ആണ് . ഈ മനസ്സാണ് നമ്മിൽ അനു രൂപപ്പെടേണ്ടത് എങ്കിൽ മാത്രമേ പ്രായോഗിക ജീവിതം നമുക്ക് വിജയത്തിലെത്തിക്കുവാൻ കഴിയുകയുള്ളൂ.
നന്മ ചെയ്യുന്ന ഒരു മനസ്സ്
മറ്റുള്ളവർക്ക് വേണ്ടി ത്യാഗപൂർണ്ണമായ പ്രാർത്ഥിക്കുവാൻ കഴിയുന്ന മനസ്സ്.
മുടിയൻ പുത്രനെപ്പോലെ പാപം ഏറ്റുപറഞ്ഞ് ദൈവത്തിങ്കലേക്കു നോക്കുവാനുള്ള മനസ്സ് നമുക്കും ഉണ്ടാകട്ടെ……
ഇവാ. അനീഷ് വഴുവാടി