തിരുവല്ല: ശാരോൻ പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാർത്ഥന സംഗമത്തിന് നാളെ രാവിലെ 10നു തുടക്കം കുറിക്കും. ഡിസംബർ 26 വരെ എല്ലാ തിങ്കളാഴ്ചയും പ്രത്യേക പ്രാർത്ഥന തിരുവല്ലയിൽ വച്ചു നടക്കുന്നതാണ്. നാളെ നടക്കുന്ന സൂം മീറ്റിംഗ് സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്യും. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ റ്റി ഐ ഏബ്രഹാം, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ജോണ്സണ് കെ സാമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ തുടങ്ങിയവർ നേതൃത്വം നൽകും.
Zoom ID: 9052967430