ഒമിക്രോണ്‍: ഡല്‍ഹിയില്‍ ഭാഗികമായി ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനമായി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഭാഗികമായി ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കൊവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്. അതോടെ അവശ്യ സര്‍വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം വരും.
സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്‌പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്‌ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രം ജോലിക്ക് എത്തിയാല്‍ മതി.
റെസ്റ്റോറന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാകും പ്രവര്‍ത്തിക്കുക.

- Advertisement -

-Advertisement-

You might also like
Leave A Reply