മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് വാർത്ത; നിഷേധിച്ച് അധികൃതർ
ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിച്ചു എന്ന വിവരം അറിയില്ലെന്നും എല്ലാം സുഗമമായി നടക്കുന്നുണ്ടെന്നും ചാരിറ്റി വക്താവ് സുനിത കുമാര്‍ പ്രതികരിച്ചു.
കൊൽക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വീറ്റിലൂടെ പുറത്ത് വിട്ടത്.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന വിവരം അറിയില്ലെന്ന് ചാരിറ്റി വക്താവ് സുനിത കുമാര്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ ഒന്നും അറിയിച്ചിട്ടില്ല എന്നും പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാര്‍ പ്രതികരിച്ചു.




- Advertisement -