എഴുമറ്റൂർ യു.പി.എഫിൻ്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും
Kraisthava Ezhuthupura News
എഴുമറ്റൂർ: എഴുമറ്റൂർ യുണൈറ്റഡ് പെന്തക്കോസ്ത് (U.P.F) നേതൃത്വം നൽകുന്ന സുവിശേഷ മഹായോഗവും സംഗീതവിരുന്നും 2021 ഡിസംബർ 24 മുതൽ 26 വരെ നടക്കും. വെള്ളയിൽ ഫെയ്ത്ത് എ.ജി ചർച്ചിൽ വെച്ച് നടക്കുന്ന യോഗം എല്ലാം ദിവസവും വൈകിട്ട് 6 മണിക്ക് ആരംഭിച്ച് 9 മണിക്ക് സമാപിക്കും. യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ കെ.ഒ ജോയി കൺവൻഷൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ രാജു മേത്ര(വർഗ്ഗീസ് എബ്രഹാം), പാസ്റ്റർ കെ.ജി ജോസഫ്കുട്ടി (യു.പി.എഫ് സെക്രട്ടറി) തുടങ്ങിയവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ റോബിൻ ജേക്കബ്ബ് സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും. സർക്കാരിൻ്റെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും യോഗങ്ങൾ നടക്കുക എന്ന് സംഘാടകർ അറിയിച്ചു.