ബീഹാർ: ഇന്ന് പുലർച്ചെ ബിഹാറിലെ ഔറംഗബാദിൽ വച്ചുണ്ടായ കാറപകടത്തിൽ ഒരേ വീട്ടിലെ സഹോദരന്മാർ മരണപ്പെട്ടു.
തൊടുപുഴ കുടയത്തൂർ മുതിയാമല നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ മക്കളായ ഗ്ലാഡ്സൻ, ബ്ലെസ്സൻ എന്നിവരാണ് മരിച്ചത്. ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ഗ്രെയ്‌സന്റെ സഹോദരന്മാരാണ് മരിച്ച ഗ്ലാഡ്സനും ബ്ലെസ്സനും. സംസ്കാരം 22 ബുധനാഴ്ച രാവിലെ 10ന് ലോദിപ്പൂർ ബാപ്റ്റിസ്റ്റ് ചർച്ചിൽ. ദുഃഖിതരായ കുടുംബത്തെ ഓർത്തു എല്ലാവരും പ്രാർഥിക്കുമല്ലോ?


- Advertisement -

Comments are closed.