പാസ്റ്റർ പി എസ് ഫിലിപ്പിന് നാടിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്
എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പിന്റെ സംസ്കാരം ഇന്ന് പുനലൂരിൽ നടന്നു
പുനലൂർ: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ഡോ.പി.എസ്. ഫിലിപ്പിന്റെ
സംസ്കാര ശുശ്രൂഷ നൂറുകണക്കിന് ദൈവമക്കളുടേയും ദൈവദാസന്മാരുടെയും സാന്നിധ്യത്തിൽ ഇന്ന്
പുനലൂർ മൂസാരികുന്നിലുള്ള ബഥേൽ ബൈബിൾ കോളേജ് ആസ്ഥാനത്ത് വച്ചു നടന്നു. അവിടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് ഭൗതിക ശരീരം സംസ്കരിച്ചത് .ഇന്ന് രാവിലെ മുതൽ പുനലൂർ ടൗണിൽ ഉള്ള അസംബ്ലീസ് ഓഫ് ഗോഡ്
സഭ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ഏ ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി റ്റി ഏബ്രഹാം, മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേൽ, ഐ പി സി ജനറൽ വൈസ് പ്രസിഡന്റ് ഡോ. വിൽസൺ ജോസഫ്,ശാരോൻ ഫെല്ലോഷിപ്പ് ചർച് മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സണ് കെ സാമുവേൽ,ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്,ഇന്ത്യ ദൈവസഭ ആൾ ഇന്ത്യ ഗവേണിംഗ് ബോർഡ് ചെയർമാനും കേരള സ്റ്റേറ്റ് ഓവർസീയറുമായ റവ. സി സി തോമസ്, ന്യൂ ഇന്ത്യ ദൈവസഭ അദ്ധ്യക്ഷൻ റവ. വി എ തമ്പി, ഇന്ത്യ ദൈവസഭ റീജിയൻ ഓവർസീയർ എൻ പി കൊച്ചുമോൻ, ഡോ. ജെയ്സൺ തോമസ്(ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്)
കേരള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, ചിഞ്ചുറാണി, റോഷിൻ അഗസ്റ്റിൻ, എംപിമാരായ രാഹുൽ ഗാന്ധി ,കൊടിക്കുന്നിൽ സുരേഷ്, എം എൽ എമാരായ രമേശ് ചെന്നിത്തല, കെ ബി ഗണേഷ് കുമാർ,പി സി വിഷ്ണുനാഥ്,കെ യൂ ജനീഷ്കുമാർ, അഡ്വ. വി എസ് ജോയ് തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ ഉള്ള സാംസ്കാരിക-രാഷ്ട്രീയ- സാമൂഹിക-സഭാ-സംഘടനാ നേതാക്കന്മാർ ആദരാഞ്ജലികളർപ്പിച്ചു. ഡോ.പോൾ തങ്കയ്യ പ്രധാന ശുശ്രൂഷകൾ നിർവഹിച്ചു.പാസ്റ്റർ.ടിവി പൗലോസ്, ഡോ. കെ ജെ മാത്യു
തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ്സണ് വർഗീസ് ബാംഗ്ലൂർ സന്ദേശം നൽകി. ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ ചാപ്റ്റർ പ്രതിനിധികൾ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. നൂറുകണക്കിന് ആളുകളാണ് ജനകീയ സഭാ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ സഭാസ്ഥാനത്തു എത്തിയത്.




- Advertisement -