ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര – ഗോവ സെന്റർ കൺവൻഷൻ നാളെ മുതൽ
മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര-ഗോവ സെന്റർ വിർച്വൽ കൺവൻഷൻ നാളെ ആരംഭിക്കും. സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ സാജു സി ജോസഫ് , പാസ്റ്റർ പി റ്റി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കൺവൻഷൻ ശനിയാഴ്ച സമാപിക്കും. 19 ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത ആരാധനയിൽ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് മുഖ്യ അതിഥി ആയിരിക്കും. ജോയൽ വർഗീസ്, പ്രെയിസൻ വർഗീസ്, സുഫിൻ പോൾ എന്നിവർ ഗാനങ്ങൾ ആലപിക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോൺ, സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.