ലോക സൗന്ദര്യ മല്‍സര വേദിയിലും നഴ്സുമാരുടെ ശബ്ദമായി മിസ് യൂണിവേഴ്സ് അയര്‍ലണ്ട്

Kraisthava Ezhuthupura News

ഡബ്ലിന: ലോക സൗന്ദര്യ മല്‍സര വേദിയിലും താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിനായി ശബ്ദമുയര്‍ത്തി മിസ് യൂണിവേഴ്സ് അയര്‍ലണ്ട് ശ്രദ്ധ നേടി. അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കണമെന്ന ശക്തമായ ആഹ്വാനം ചെയ്യുന്ന വസ്ത്രവുമണിഞ്ഞാണ് ഐറിഷ് താരം റാമ്പില്‍ എത്തിയതെ. ഡൗണ്‍ കൗണ്ടിയിലെ ഹില്‍സ്ബറോയില്‍ നിന്നായിരുന്നു 27കാരിയായ നഴ്സ് കാതറിന്‍ വാക്കര്‍ മല്‍സരവേദിയിലെത്തിയത്.

ലോക സുന്ദരി പട്ടം ലഭിച്ചില്ലെങ്കിലും ഇത്തരമൊരു ധീരമായ പ്രസ്താവന നടത്തിയതിന് അയര്‍ലണ്ടിലെമ്പാടുമുള്ള ആളുകള്‍ കാതറിന്‍ വാക്കറെ പ്രകീര്‍ത്തിച്ചു. നൂറുകണക്കിനാളുകളാണ് ഇവരെ പ്രശംസിച്ച് രംഗത്തുവന്നത്.

കേപ്പിന്റെ ഇരുവശത്തും നഴ്സുമാര്‍ക്ക് ന്യായമായ വേതനം എന്ന വാചകം ആലേഖനം ചെയ്തിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading