ദി പെന്തെക്കൊസ്ത് മിഷൻ വെല്ലൂർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

വെല്ലൂർ/(തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ വെല്ലൂർ സെന്റർ കൺവൻഷൻ ഡിസംബർ 2 മുതൽ 5 വരെ വെല്ലൂർ കൊനവട്ടം റോജ മേട്ടു സ്ട്രീറ്റിലുള്ള (ജി. എസ് മഹാളിന് പിൻവശം) റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ വേദപാഠം, പൊതുയോഗം, ഉച്ചകഴിഞ്ഞ് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വെല്ലൂർ സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിശ്വാസികളും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന്‌ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading