ഐ.പി.സി സൺഡേ സ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല താലന്ത് പരിശോധന; ആറാമട സെന്ററിന് ഒന്നാം സ്ഥാനം

നാലാഞ്ചിറ: ഐ. പി. സി. സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖലാ താലന്തുപരിശോധന നവംബർ 27 ശനിയാഴ്ച രാവിലെ 08.30 മുതൽ നാലാഞ്ചിറ ഐ. പി. സി. ജയോത്സവം സഭാഹാളിൽ നടന്നു. 06 സ്റ്റേജുകളിലായി നടന്ന താലന്തു പരിശോധന പി. വൈ. പി. എ. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ പ്രാർത്ഥനയോടെ ആരംഭിച്ചു. കോവിഡ് കാലമായതിനാൽ തിരുവനന്തപുരം മേഖലയിലെ 09 സെന്ററുകളിൽ നിന്നും 130തിലധികം കുട്ടികൾ പങ്കെടുത്തു. 06 സ്റ്റേജുകളിലായി നടന്ന താലന്ത് പരിശോധനയിൽ ആറാമട സെന്റർ 74 പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടി. 53 പോയിന്റുകൾ നേടി തിരുവനന്തപുരം വെസ്റ്റ് സെന്റർ രണ്ടാം സ്ഥാനവും, 40 പോയിന്റുകൾ നേടി നെയ്യാറ്റിൻകര സെന്റർ മൂന്നാം സ്ഥാനവും നേടി. ലോക്കൽ സഭകളുടെ പോയിന്റ് നിലവാരം അനുസരിച്ച് ആറാമട സെന്ററിലെ ഹെബ്രോൻ ആറാമട സഭ ഒന്നാം സ്ഥാനവും, കാട്ടാക്കട സെന്ററിലെ പെരുമ്പഴുതൂർ സഭ രണ്ടാം സ്ഥാനവും, വെമ്പായം ഏരിയായിലെ നാലാഞ്ചിറ ഐ. പി. സി. ജയോത്സവം സഭ മൂന്നാം സ്ഥാനവും നേടി. ബ്രദർ ഷിബു വിക്ടർ താലന്ത് കമ്മിറ്റി ചെയർമാൻ ആയും ബ്രദർ വിൻസെന്റ് ശാമുവേൽ കൺവീനർ ആയും പ്രവർത്തിച്ചു. സമാപന സമ്മേളനത്തിൽ നടന്ന 2019 ലെ വാർഷികത്തിൽ ഐ പി.സി. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാ. കെ.സി. തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചന ശുശ്രൂഷ നിർവ്വഹിച്ചു. തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്രദർ പിന്റോ ജോയ്, മറ്റ് ഭാരവാഹികളായ പാസ്റ്റർ കെ എസ് ബൈജു, പാസ്റ്റർ സജിമോൻ, പാസ്റ്റർ സാനു അലക്സ്, പാസ്റ്റർ വി എം മാത്യു എന്നിവർ നേതൃത്വം നൽകി. വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരം മേഖല പി.വൈ.പിഎ യെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റർ ഷൈജു ബി, ഇവാ. ജിനേഷ് മോഹൻ, ഇവാ. മോൻസി പി മാമൻ, ഇവാ. ബനിസൺ പി. ജോൺസൻ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply