ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ കൺവൻഷൻ

കൊൽക്കത്ത: ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ കൺവൻഷൻ നവംബർ 18 മുതൽ 21 വരെ ഷിമുൾ ടോള ഹിന്ദുസ്ഥാൻ പാർക്ക് (ബെഹള ബ്ലൈൻഡ് സ്കൂളിന് സമീപം) ഡി.എച്ച് റോഡിലെ സാൽവേഷൻ ആർമി ഹോസ്റ്റലിൽ നടക്കും.
ദിവസവും വൈകിട്ട് 5:30 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 3 ന് കാത്തിരിപ്പ് യോഗവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊൽക്കത്ത സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. വിശ്വാസികളും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.