തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇനി മലയാളി തലവൻ. വൈസ് അഡ്‌മിറല്‍ ആര്‍.ഹരികുമാര്‍ നാവികസേന മേധാവിയാകും. തിരുവനന്തപുരം സ്വദേശിയാണ്. നവംബര്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും.
ഇപ്പോള്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്റിന്റെ കമാന്റിംഗ് ഇന്‍ ചീഫാണ്. വിശിഷ്‌ട സേവാ മെഡലും അതിവിശിഷ്‌ട സേവാ മെഡലും പരം വിശിഷ്‌ട സേവാ മെഡലും നേടിയയാളാണ്.