ചെറുചിന്ത : തള്ളപ്പെട്ടവളുടെ ശബ്ദമായ റേഡിയോ ! | സജോ കൊച്ചുപറമ്പില്‍

ആകാശവാണിയില്‍ നിന്നു രാവിലെ വീട്ടിലെ റേഡിയോ വിളിച്ചു പറഞ്ഞു സുപ്രഭാതം ,
പ്രധാനവാര്‍ത്തകളില്‍ തുടങ്ങി സിനിമാ ഗാനങ്ങളിലൂടെ കടന്ന് ശബ്ദത്തിന്റെ ലോകത്തൂടെ അതങ്ങനെ സഞ്ചരിച്ചു .
വീടിന്റെ തിണ്ണയില്‍ റേഡിയോ സംഗീതം തീര്‍ക്കുമ്പോള്‍ വീടിന്റെ അടുക്കളയില്‍ ഒരു പെണ്‍കോച്ച് ചാരത്തിന്റെയും പുകയുടെയും ഭതൃപീഠനത്തിന്റെയും ഇടയില്‍ കിടന്ന് നരകിക്കുന്നുണ്ടായിരുന്നു ,
ഈ പീഠനങ്ങളില്‍ നിന്നും രക്ഷനേടാന്‍ അവള്‍ പലപ്പോഴും കൈകാലിട്ടടിച്ചിരുന്നു .

അങ്ങനെ ഇരിക്കെ ഒരിക്കല്‍ അവള്‍ അവളുടെ കൂട്ടുകാരിയുടെ വീട്ടില്‍ പോയി ,
ഇടയ്ക്കിടെ ഒരു മനസമാധാനം തേടി അവള്‍ ആ വീടിന്റെ പടികള്‍ കയറുക പതിവായിരുന്നു. അന്ന് ആ വീടിന്റെ പടികള്‍ കയറുമ്പോള്‍ അവള്‍ ആദ്യമായി റേഡിയോയിലൂടെ ഒരു ക്രിസ്തീയ ഗാനം കേട്ടു ,
സ്നേഹിതരേവരും വെടിഞ്ഞാല്‍….
അതു യേശുവിനോടു നീ പറഞ്ഞാല്‍… സ്നേഹിതരില്ലാ കുരിശ്ശില്‍ പെട്ട പാടുകള്‍… ഏഴും തന്‍ കരത്താല്‍ ..
നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും..
അന്ന് ആ പാട്ട് അവളുടെ ഉള്ളില്‍ കടന്നു കൂടിയതാണ് ,
പിന്നീട് ഏതു പ്രശ്നത്തിന്റെ നടുവിലും അവളാപാട്ടു മൂളികൊണ്ടു നടന്നു .

പിന്നീട് ഒരിക്കല്‍ അവള്‍ തന്റെ കൂട്ടുകാരിയില്‍ നിന്നും ആ കാസറ്റ് വാങ്ങി വീട്ടിലെത്തി .
വീട്ടിലെ റേഡിയോ ശബ്ദം മുഴക്കുന്ന നാളുകളിലെല്ലാം അവള്‍ ആ കാസറ്റ് ഇട്ടോന്നു കേള്‍ക്കാന്‍ ആഗ്രഹിച്ചു,
പക്ഷെ ആ വീട്ടില്‍ അടുക്കളയ്ക്കു വെളിയിലേക്ക് അവള്‍ക്ക് സ്വാതന്ത്യം ഉണ്ടായിരുന്നില്ല ,
അങ്ങനെ അവള്‍ കാത്തു കാത്തിരുന്ന് ആ ദിനമെത്തി വീട്ടിലെ എല്ലാവരും ഒരു കല്യാണത്തിന് പോയ ദിനം കമ്മലും, മാലയും കെട്ടുതാലിയും പറിച്ച് തന്നിഷ്ടത്തിനു നടക്കുന്നവളെ കുടുംബക്കാര്‍ കൂടുന്നിടത്ത് കൊണ്ടു പോയി നാണംകെടാന്‍ വയ്യ എന്നു പറഞ്ഞ് അവരെല്ലാരും അവളെ വീട്ടിലിരുത്തി .

അന്ന് ആ ഒരു ഒറ്റപ്പെടല്‍ അവളെ ഉള്ളുതുറന്ന് സന്തോഷിക്കാന്‍ പ്രേരിപ്പിച്ചു ,
ക്രിസ്തുവിന്റെ നിന്ദ വലിയ ധനമെന്ന് അവള്‍ അനുഭവിച്ചറിഞ്ഞു .
അങ്ങനെ വീട്ടിലെ എല്ലാവരും അവളെ ഒറ്റയ്ക്കാക്കി ഉടുത്തോരുങ്ങി കല്യാണത്തിനു പോയി .
അവരെ വഹിച്ചു പാഞ്ഞ അംബാസിഡര്‍കാറിന്റെ ശബ്ദം ദൂരെക്കു ദൂരെക്കു ഉള്‍വലിഞ്ഞുപോവുന്നത് അവള്‍ ശ്രദ്ധയോടെ കേട്ടു .
അവളില്‍ നിന്നും അവര്‍ സുരക്ഷിതമായോരു അകലമെത്തി എന്നറിഞ്ഞ അവള്‍ ഒാടി തന്റെ കാസറ്റ് ആ റേഡിയോയില്‍ പ്ലേ ചെയ്തു അന്നാദ്യമായി ആ റേഡിയോ പാടി ,

വരുവീന്‍ യേശുവിന്നരികില്‍ …..
എത്ര നല്ലവന്‍ താന്‍ രുചിച്ചറിവീന്‍ …..

ആ പാട്ടുമുഴുവനായി ഒരു പേപ്പറില്‍ അവള്‍ എഴുതി എടുത്തു,
അവളുടെ സന്ധ്യ പ്രാര്‍ത്ഥനയില്‍ ഏറ്റുപാടി .
ശേഷം അവള്‍ അവസരം കിട്ടുമ്പോളോക്കെ ആ പാട്ട് റേഡിയോയില്‍ കേട്ടു സന്തോഷിച്ചു .
അങ്ങനെ ഇരിക്കെ ഒരിക്കല്‍ അവളാ കാസറ്റ് റേഡിയോയില്‍ മറന്നു വെച്ചു .
അന്നാവീട്ടില്‍ പൊരിഞ്ഞ അടി നടന്നു .

നീ എന്തിനാടീ പെന്തക്കോസ്തില്‍ പോയത്?? അവിടുന്ന് നിനക്ക് എന്തു കിട്ടാനാ ???മര്യാതയ്ക്ക് പുരയ്ക്കകത്തിരുന്നോണം.. അവളുടെ ഒരു കൊട്ടും പാട്ടും …

ഈ വാക്കുകളെല്ലാം അവള്‍ നിശബ്ദമായി നിന്നു കേട്ടു ,
അതിനു ശേഷം ആരോ ആ വീട്ടിലേ റേഡിയോ ഒാണ്‍ ആക്കി ഇട്ടത് കാസറ്റ് പ്ലേ ചെയ്യുന്ന സ്വിച്ച് ആയിരുന്നു .
അതില്‍ നിന്നും റേഡിയോ ഇങ്ങനെ പാടി ,

ഈ പാഴ്മരുഭൂമി എനിക്കാനന്തമല്ലേ …….
സീയോന്‍ പുരിയതോ അതികകാമ്യമേ…… എന്നു ചെന്നു ഞാന്‍ എന്‍ വീട്ടില്‍ ചേരുമോ??? അന്നു തീരുമേ ഈ പാരിന്‍ ദുരിതം ….
ലക്ഷ്യമതാണെ എന്‍ ആശയതാണെ ….
എന്‍ പ്രേമകാന്തനെ ഞാന്‍ എന്നു കാണുമോ???

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply