24-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31ന്

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30pm വരെ നടക്കും. പാസ്റ്റര്‍ ജോൺ റിച്ചാർഡ് (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്‌ (സെന്റർ മിനിസ്റ്റർ, ഐപിസി പെരിന്തല്‍മണ്ണ
സെന്റർ) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പോലീസ് മത്തായി (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രൂഷ നയിക്കും. ജെറോം ഐസക്, തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply