ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ എകദിന മീറ്റിംഗിന് അനുഗ്രഹീത സമാപനം
News: IPC Delhi State Publication Board
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ പ്രതിനിധികൾ IPC Kharkhodha-യിൽ ഒക്ടോബർ 25 – നു ഒരു ദിവസത്തെ സന്ദർശനം നടത്തി. പാസ്റ്റർ സാം ജോർജ് (ഡിസ്ട്രിക്ട് പ്രസിഡന്റ്) പ്രാർത്ഥിച്ചു അയച്ച ടീം IPC Kharkhodha-യിൽ ആരാധനക്ക് നേതൃത്വം കൊടുത്തു. ആരാധനക്ക് ശേഷം വിവിധ പ്രോഗ്രാമുകൾ സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തി. പാസ്റ്റർ സാം കരുവാറ്റ മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ സാം കരുവാറ്റ (സൂപ്രണ്ട് ), എം.എം. സാജു (സെക്രട്ടറി), ബിജോ ചാക്കോ (ജോയിന്റ് ട്രഷറർ), സൈമൺ സാമുവേൽ (മെമ്പർ) & ജോർജ് വർഗീസ് (മെമ്പർ) എന്നിവരാണ് സന്ദർശനം നടത്തിയത്. സൺഡേ സ്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവർ വിശകലനം ചെയ്തു.
IPC Kharkhodha-ലെ സൺഡേ സ്കൂൾ കുട്ടികൾക്ക് സന്തോഷ സൂചകമായി സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ കൗൺസിൽ
പാരിതോഷികങ്ങൾ നൽകി.