ക്രൈസ്തവ എഴുത്തുപുര കുടുംബത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹ വന്ദനം
കഴിഞ്ഞ നാളുകളിൽ ശ്രദ്ധയുടെ പ്രവർത്തനങ്ങളോട് നിങ്ങൾ കാണിച്ച സഹകരണത്തിനും നന്ദി.
കേരളത്തിൽ ഇപ്പോൾ മഴയും ഉരുൾപൊട്ടലും നിമിത്തം വളരെ പ്രയാസത്തിൽ കൂടി കടന്നു പോവുകയാണ്. ഉരുൾപൊട്ടൽ നിമിത്തം എല്ലാം നഷ്ടപ്പെട്ട വരെയും പ്രയാസപ്പെടുന്ന വരെയും, ശ്രദ്ധയുടെ നേതൃത്വത്തിൽപോയി കാണുവാനും സഹായിക്കുവാനും ആഗ്രഹിക്കുന്നു.
കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിലായി 70 ഓളം കിടപ്പു രോഗികൾ ഉണ്ട് . അവർക്കു ആവശ്യമായ സാധനങ്ങളും വേണം. 700 ഓളം വീടുകളിലെ സാധന സാമഗ്രഹികളാണ് ഇനി ഇവിടേയ്ക്ക് വേണ്ടത്. ഇനി സാധനങ്ങളുമായി വരാൻ ശ്രമിക്കുന്നവർ. പായ, തലയിണ, തുടങ്ങിയ ഉൾപ്പടെ കിടപ്പു രോഗികൾക്കുള്ള ആവിശ്യമുള്ളതും കുട്ടികൾക്ക് ആവശ്യമുള്ളതുമായ ഡ്രസ്സ് അല്ലാതെയുള്ള സാധങ്ങൾ മാത്രം ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. അത് കൂടാതെ കട്ടിൽ, ബെഡ്, ബെഡ്ഷീറ് ബേബി ഫുഡ്, ജാക്കറ്റ് ഫോർ കിഡ്സ്,മെഴുകുതിരി സാനിറ്ററി നാപ്കിൻ തുടങ്ങിയവകൂടെ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.
ആയതിലേക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
ജിനു വർഗീസ്
ശ്രദ്ധ ഡയറക്ടർ
Tel: +919447398604






- Advertisement -