കഴിവുള്ളവർക്ക് പ്രസംഗിക്കുവാൻ കഴിയും എന്നാൽ കൃപയുള്ളവർക്കേ പ്രാർത്ഥിക്കുവാൻ കഴിയൂ : പാസ്റ്റർ അനീഷ്‌ തോമസ്

ഗുജറാത്ത് ചാപ്റ്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

വഡോദരാ: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്ന് ദിവസത്തെ വെർച്വൽ കൺവൻഷൻ ഇന്നലെ അനുഗ്രഹമായി സമാപിച്ചു. യോഹന്നാൻ 14:1 അസ്പ്ദമാക്കി നൽകിയ സമാപന സന്ദേശത്തിൽ, ആദ്യം നമ്മെ കണ്ട നാൾ മുതൽ, നമ്മെ പേര് ചൊല്ലി വിളിച്ച നിമിഷത്തിൽ ദൈവം എങ്ങനെയാണോ സ്നേഹിച്ചത് അതെ രീതിയിൽ ഇന്നും ആ സ്നേഹത്തിന് കുറവൊന്നും വരുത്താതെ നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട്. ആ ദൈവം നമുക്കുവേണ്ടി സ്വർഗത്തിൽ ഒരുക്കുന്ന ഒരു ഭവനം ഉണ്ട്. ആ ഭവനത്തിൽ എത്തുവാൻ യാത്രക്കായി ഒരുങ്ങിയിരിക്കുന്ന സ്വർഗീയ യാത്രക്കാരാണ് നാം ഓരോരുത്തരും. മാത്രമല്ല യേശുക്രിസ്തുവിന്റെ ജീവൻ പങ്കുവെക്കുന്നവരാണ് നാം ഓരോരുത്തരും. ആയതിനാൽ നമ്മുടെ ഹൃദയം കലങ്ങിപോകരുത്. നമ്മുക്ക് ഒരു പിതാവ് സ്വർഗത്തിൽ ഉണ്ട്. ആ പിതാവ് നമുക്കുവേണ്ടി ഒരുക്കിയ അസാധാരണമായ ഒരു അത്ഭുതം നമ്മെ കാത്തിരുപ്പുണ്ട്. അത് ദൈവീക സമയത്ത് ലഭ്യമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം. കഴിവുള്ളവർക്ക് പ്രസംഗിക്കുവാൻ കഴിയും, എന്നാൽ കൃപയുള്ളവർക്കേ പ്രാർത്ഥിക്കുവാൻ കഴിയൂ. ഹൃദയം കലങ്ങാതെ നമുക്ക് മുന്നോട്ടു പോകാം എന്ന് മുഖ്യ സന്ദേശത്തിൽ പാസ്റ്റർ അനീഷ് തോമസ് പറഞ്ഞു. പാസ്റ്റർ സാബു തോമസ് സൂറത്ത് പരിഭാഷ നിർവഹിച്ചു. സമാപന ദിവസം ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ചു. ഇവാ. സിജോ ജോസഫ് &ടീം ഗാനങ്ങൾ ആലപിച്ചു. ദിനപത്രം എഡിറ്റർ ഇൻ ചാർജ് പാസ്റ്റർ ബിൻസണ് കെ ബാബു ആശംസ അറിയിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോസഫ് കൃതജ്ഞത അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി. മാനേജ്മെന്റ്, വിവിധ ചാപ്റ്റർ, യൂണിറ്റ് അംഗങ്ങൾ കൺവൻഷനിൽ പങ്കെടുത്തു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply