കെ.യു.പി.എഫ് യുവജന വിഭാ​ഗത്തിന് പുതിയ നേതൃത്വം

ബാം​ഗ്ലൂർ: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആത്മീയ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) യുവജന വിഭാഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറായി പാസ്റ്റർ ജേക്കബ് ഫിലിപ്പ്, ഇവാ.വിനോദ് ബാബു (വൈസ് പ്രസിഡൻ്റ്), ബെൻസൺ ചാക്കോ ( സെക്രട്ടറി), ജോമോൻ എം.ജെ. ( ജോ. സെക്രട്ടറി), ഇവാ.സാം സൈമൺ (ട്രഷറർ) എന്നിവരെയും വിവിധ ഡിപാർട്മെൻ്റുകളുടെ കോർഡിനേറ്റഴ്സ് മറ്റ് ഭാരവാഹികൾ എന്നിവരെയും തെരഞ്ഞെടുത്തു.
കെ.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൊത്തന്നൂർ എംറാൾഡ് സ്യൂട്ട്സ് ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.