മണക്കാല :-ഇന്ത്യ പെന്തെകോസ്ത് ദൈവസഭ മണക്കാല ശാലേം സഭയിൽ നീണ്ട 70 വർഷങ്ങൾ സൺഡേ സ്കൂൾ അദ്ധ്യാപന ശുശ്രൂഷയിൽ വ്യാപൃതയായിരുന്ന സിസ്റ്റർ അന്നമ്മ റ്റി എസ് നെ ആദരിച്ചു .ശാലേം സഭയിലെ പുത്രികാ സംഘടനകളുടെ സംയുക്ത വാർഷികയോഗത്തിൽ കഴിഞ്ഞ 7പതിറ്റാണ്ടുകൾ തലമുറകളെ ദൈവവചന സത്യങ്ങൾ പഠിപ്പിച്ചു ക്രിസ്തു എന്ന തലയോളം വളർത്തി എടുക്കുകയെന്ന മഹത്തായ ശുശ്രുഷ ചെയ്തു വന്ന മാതാവിനെ ശാലേം സഭ ക്രമീകരിച്ച പ്രശംസാഫലകവും ഷാളും ഐ പി സി സീനിയർ മിനിസ്റ്റർ ബെഞ്ചമിൻ വർഗീസ് നൽകി ആദരിച്ചു.94 വയസ്സു പ്രായമുള്ളപ്പോഴും ചുറുചുറുക്കോടെ ദൈവീകശുശ്രുഷയിൽ വ്യാപൃതയാണ് പ്രീയ മാതാവ്. ഐ പി സി സീനിയർ മിനിസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ അജി ആന്റണി തുടങ്ങിയവർ അതിഥികളായി മീറ്റിംഗിൽ പങ്കെടുത്തു.പ്രസ്തുത മീറ്റിംഗിൽ പ്ലസ് ടു വിനു എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജൂബി ജോസഫിനെയും പ്രശംസാഫലകം നൽകി അഭിനന്ദിച്ചു.