ചാതുര്യ കീർത്തനം സം​ഗീത സന്ധ്യ ഇന്ന്

ജോസ് വലിയകാലായിൽ

 

ബാം​ഗ്ലൂർ. ബാം​ഗ്ലൂരിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ പെന്തക്കോസ്തിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 7 മുതൽ 9 വരെ ക്രൈസ്തവ സം​ഗീത ലോകത്തെ പ്രമുഖ 10 ​ഗായകരെ ഉൾപ്പെടുത്തി ചാതുര്യ കീർത്തനം സം​ഗീത സന്ധ്യ നടക്കും.
ഇമ്മാനുവേൽ ഹെൻട്രി, ലോഡ്സൺ ആന്റണി, മാത്യു ജോൺ, ബെഞ്ചമിൻ മാത്യു, രമണി മാത്യു, സ്റ്റീവ് സാം, ബിബിൻ മാത്യു, ബിനു ചാരുത, നിർമ്മല പീറ്റർ, ബീനാ ഭക്തൻ, ഭക്തവൽസലൻ എന്നിവർ ​ഗാനങ്ങളാലപിക്കും.
8,9 തീയതികളിലെ പെന്തക്കോസ്തു സമ്മേളനത്തിൽ പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ എബി തോമസ് (ചെന്നൈ) എന്നിവർ പ്രസം​ഗിക്കും. പെർസീസ് ജോൺ, എബിൻ അലക്സ് എന്നിവർ ​ഗാനശുശ്രൂഷ നയിക്കും.
ഏവരേയും ഈ യോ​ഗങ്ങളിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി പെന്തക്കോസ്ത് ജനറൽ കൺവീനർ പാസ്റ്റർ ഭക്തവത്സലൻ, കോർഡിനേറ്റേർ ബിജു മാത്യു എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply