റ്റി.പി.എം വാർഷിക യുവജന ക്യാമ്പ് നവംബർ 25 മുതൽ ചെന്നൈയിൽ
ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ വാർഷിക യുവജന ക്യാമ്പ് നവംബർ 25 മുതൽ 28 വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും.
നവംബർ 25 ന് രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് നവംബർ 28 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക്ക് പ്രത്യേകം ക്ലാസ്സുകൾ നടക്കും.
ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ, ഗ്രൂപ്പ് ഡിസ്കഷൻ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും. സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും.
ഇന്ന് ഒക്ടോബർ 2 ന് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലെ റ്റി.പി.എം ആരാധനാലയങ്ങളിൽ യൂത്ത് ക്യാമ്പിന്റെ അനുഗ്രഹത്തിനായി പ്രത്യേക ഉപവാസ പ്രാർത്ഥന രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടന്നു.






- Advertisement -