ബ്രദർ ജോർജ്ജ് മത്തായി സി.പി.എയുടെ അവസാന ഗാനം “ കൈസര്യയിലെ രോദനക്കാരി “ പ്രകാശനം ചെയ്തു
ഷാജൻ പാറക്കടവിൽ
ക്രൈസ്തവ മാധ്യമരംഗത്ത് വേറിട്ട രചനാ ശൈലികൊണ്ട് വ്യതിരക്തത പുലർത്തിയ മുതിർന്ന മാധ്യമ പ്രവർത്തകനും, സാമൂഹ്യ സേവകനും, ക്രൈസ്തവ ഗാനരചയിതാവുമായ അന്തരിച്ച ഉപദേശിയുടെ മകൻ ജോർജ്ജ് മത്തായി സിപിഎയുടെ ഏറ്റവും അവസാനത്തെ ഗാനം “ കൈസര്യയിലെ രോദനകാരി “ തന്റെ വിടവാങ്ങൽ ശുശ്രൂഷയോട് അനുബന്ധിച്ച് പ്രകാശനം ചെയ്തു.
ക്രൈസ്തവ കൈരളിക്ക് നിരവധി ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ റെജി നാരായണൻ സംഗീതം പകർന്ന ഈ ഗാനം പ്രശസ്ത പിന്നണി ഗായികയും സംസ്ഥാന അവാർഡ് ജേതാവുമായ സിതാരയാണ് ആലപിച്ചിരിക്കുന്നത്. ജയകുമാർ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ഗാനം റെജി നാരായണന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രകാശം ചെയ്തിരിക്കുന്നത്.
ക്രൈസ്തവ കൈരളിയുടെ നാവിൻതുമ്പിൽ ഒട്ടും പുതുമ നഷ്ടപ്പെടാതെ ഇന്നും നിറഞ്ഞുനിൽക്കുന്ന നിരവധി ഈരടികൾ ഉപദേശിയുടെ മകന്റെതാണ്. സുവിശേഷകൻ രാജു മാവേലിക്കര സംഗീതം നിർവഹിച്ച് സിസ്റ്റർ ഏലിയാമ്മ രാജു ആലപിച്ച “ മനസ്സേ വ്യാകുലം അരുതേ, പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര സംഗീതം നൽകിയ വിങ്ങിപ്പൊട്ടുന്ന ഹൃദയം, എൻ ഭവനം എന്നു തീരും നാഥാ “ തുടങ്ങി നിരവധി ഈരടികൾ ക്രൈസ്തവ ഗാന ശേഖരത്തിൽ പുതുമ നഷ്ടപ്പെടാതെ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
തീവ്രമായ ജീവിതാനുഭവങ്ങൾ ഗാനങ്ങളായും, സന്ദേശങ്ങളായും ആഗോള ക്രൈസ്തവ സമൂഹം അത് ഏറ്റുവാങ്ങി.
2011 -ൽ പുറത്തിറക്കിയ ‘ഉപദേശിയുടെ മകൻ’ എന്ന ആത്മകഥാ ‘ഉപദേശിയുടെ മകൻ” എന്ന പേരിൽ
അഭ്രപാളികളിൽ വെളിച്ചം കണ്ടു.
“ കൈസര്യയിലെ രോദനക്കാരി “ തന്റെ ജീവിത സ്വപ്നമായിരുന്നു. ദൈവവചനത്തിനും വ്യതിചലിക്കാതെ അദ്ദേഹത്തിൽ മുൻ ഗാനങ്ങളെ പോലെ എല്ലാവർക്കും ഏറ്റുപാടാൻ കഴിയുന്ന ഈ മനോഹര ഗാനം വിടവാങ്ങൽ ശുശ്രൂഷയോടെനുബന്ധിച്ച് പ്രകാശനം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. ഈ ഗാനം തന്റെ ജീവിതം അനേകർക്ക് ആശ്വാസമായിരുന്നത് പോലെ ആശ്വാസമായി തീരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഗാനത്തിന്റെ പിന്നണി പ്രവർത്തകർക്കും കുടുംബാംഗങ്ങൾളും ഇത് പറയുന്നത് നിറഞ്ഞ സംതൃപ്തിയോടും അതിലുപരി ദൈവത്തോടുള്ള കൃതജ്ഞതയോടും കൂടെ.
ഒരു പുരുഷായുസിന്റെ സിംഹഭാഗവും വൈവിധ്യമാർന്ന രീതിയിൽ സുവിശേഷത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ഉപദേശിയുടെ മകൻ ജോർജ് മത്തായി സിപി എ യുടെ നല്ല ഓർമ്മകൾ എന്നും ലോകത്തിന് ആശ്വാസമായി നിറഞ്ഞു നിൽക്കട്ടെ
“കൈസര്യയിലെ രോദനക്കാരി “ എന്ന ഗാനത്തിലൂടെ.