ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മിഷൻ പ്രാർത്ഥനാ യാത്രക്ക് അനുഗൃഹീത സമാപ്തി

ബാംഗ്ലൂർ: രണ്ടു ഘട്ടങ്ങളിലായി നടന്ന ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ മിഷൻ പ്രാർത്ഥനാ യാത്ര ഈ കഴിഞ്ഞ ഒക്ടോബർ മാസം 24 തീയതി യോടെ സമാപിച്ചു, പ്രാരംഭ യാത്ര ബാംഗ്ലൂർ പൂർവ്വ ദിക്കുകൾ കേന്ദ്രീകരിച്ച് വടക്കൻ ജില്ലയായ ബീദറിൽ സമാപിച്ചു, രണ്ടാം ഘട്ട യാത്ര പശ്ചിമഘട്ട മലനിരകളും ,സമുദ്രതീരവും പിന്നിട്ട് വടക്ക് പടിഞ്ഞാറ് ജില്ലയായ ബെളഗാവിയിൽ എത്തി ചേർന്നു.

സെപ്റ്റംബർ 20 ന് പ്രഭാതത്തിൽ ബാംഗ്ലൂർ വിധാൻ സൗധയുടെ മുന്നിൽ നിന്നും പ്രാർത്ഥിച്ച് ആരംഭിച്ച യാത്ര അടുത്ത ജില്ലയായ രാം നഗര മാണ്ഡ്യ, മലവള്ളി യിലൂടെ ചാമരാജനഗർ വഴി മൈസൂരിൽ ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് പ്രതിനിധികളായ പാസ്റ്റർ വിനോദ് , പാസ്റ്റർ ജാജി ചീരൻ ബ്രദർ മാത്യു പീ ജോൺ, എന്നിവരോടൊപ്പം പട്ടണത്തിനായി പ്രാർത്ഥിക്കുകയും തുടർന്ന് ഹുൻസൂർ പെരിയ പട്ടണ യിലൂടെ കൊടഗ് ജില്ലയിൽ പ്രവേശിക്കുകയും കുശാൽ നഗര, യിലൂടെ ദക്ഷിണ കന്നഡ ജില്ലയായ സുള്ള്യ ,ബെൽത്തങ്ങാടി താലൂക്കുകളിലൂടെ മംഗലാപുരം യൂണിറ്റ് സെക്രട്ടറി പാസ്റ്റർ കെ ജി സാബുവിനോടും ടീം അംഗങ്ങളോടും ഒപ്പം പ്രാർത്ഥിക്കുകയും .

തുടർന്ന് ഉടുപ്പി ജില്ലയിൽ മംഗലാപുരം യൂണിറ്റ് കോർഡിനേറ്റർ പാസ്റ്റർ ലിജോ പാപ്പനും വൈസ് പ്രസിഡന്റ് പാസ്റ്റർ തോംസൺ ഐസക്കിനോടൊപ്പം ഉഡുപ്പിക്കായി പ്രാർത്ഥിച്ചു തുടർന്ന് ഉത്തര കന്നഡ (കാർവാർ) ജില്ലയിൽ മംഗലാപുരം യൂണിറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സീബാ മാത്യുവിനോടൊപ്പം പ്രാർത്ഥിക്കുകയും മറ്റു താലൂക്കുകൾ സന്ദർശിച്ച് മുണ്ടു ഗോഡ് ബ്രദർ ജോയിയോടൊപ്പം റ്റിബറ്റൻ ക്യാംപുകൾ സന്ദർശിച്ച് ,ഇന്ദൂർ ,കൊപ്പ എന്നീ സ്ഥലങ്ങളിലേ സഭകൾ സന്ദർശിച്ച് പ്രാർത്ഥിച്ചു, തുടർന്ന് ധാർവാഡ് ജില്ലയിലെ ഹൂബ്ലി യിലെ ബ്രദർ വർഗീസ് , പാസ്റ്റർ മോനായി എന്നിവരോടൊപ്പം പ്രാർത്ഥിച്ചനന്തരം ബെലഗാവി സന്ദർശിച്ച് പാസ്റ്റർ നുറുദിൻ മുള്ളയൊടും കുടുംബത്തോടും ഒപ്പം പ്രാർത്ഥിച്ച് തിരികെ ഹാവേരി ,ദാവൻഗരെ,ശിമോഗാ, ചിക്കമാംഗ്ലൂർ, ഹസ്സൻ,തുംകൂർ, ജില്ലകൾ സന്ദർശിച്ച് ഒക്ടോബർ 24 ന് ബാംഗ്ലൂരിൽ പ്രാർത്ഥനാ യാത്ര അവസാനിപ്പിച്ചു.

കർണാടകയിലെ 31 ജില്ലകൾ സന്ദർശിച്ച് ദൈവ ദാസന്മാരേയും സഭകളേയും സന്ദർശിച്ച് പ്രാർത്ഥിക്കുവാൻ കഴിഞ്ഞത് ഒരു വലിയ ആത്മീയ ഉണർവ്വിന് കാരണം ആകും എന്ന പ്രതീക്ഷയോടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply