ആൽഫ മിഷൻ ട്രസ്റ്റ് ആംബുലൻസ് സർവീസ് ഉദ്ഘാടനം ശനിയാഴ്ച
അടൂർ: വയലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫാ മിഷൻ ട്രസ്റ്റിന്റെ പ്രഥമസംരംഭമായ
ആംബുലൻസ് സർവീസിന്റെ പ്രവർത്തനോദ്‌ഘാടനം വയലാ- ഉടയാംവിള ജംഗ്ഷനിൽ വെച്ച്
സെപ്റ്റംബർ 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ബഹു. പത്തനംതിട്ട എം. പി ശ്രീ ആന്റോ ആന്റണി നിർവഹിക്കും. ചികിത്സാസഹായം ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് ചാത്തന്നൂപുഴ വിതരണം ചെയ്യും. ഏറത്തു പഞ്ചായത്ത് പ്രതിനിധികളും മറ്റും പങ്കെടുക്കുന്ന ഈ യോഗത്തിൽ പാസ്റ്റർ സാബു ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഈ സമ്മേളനത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിനുവേണ്ടി ബിനോയ് സി.ബി അറിയിച്ചു.