ത്രിദിന ഡൽഹി കൺവൻഷനു അനുഗ്രഹിത തുടക്കം

ഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡൽഹി കൺവൻഷന് അനുഗ്രഹീത തുടക്കമായി. പാസ്റ്റർ സജോയ് വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രഥമദിന കൺവൻഷൻ ഡൽഹി ചാപ്റ്റർ സീനിയർ പാർട്ടിസിപന്റ് ഡോ ആർ ഏബ്രഹാം ഉത്ഘാടനം ചെയ്തു.ഈ മഹാമാരി കാലഘട്ടത്ത് ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക-സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയവും മാതൃകാപരമാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പാസ്റ്റർ ഷാജി എം പോൾ(വെണ്ണിക്കുളം) മുഖ്യസന്ദേശം നൽകി. ക്രിസ്തു എന്ന പറമേൽ നാം അടിസ്ഥാനം ഇടണം എന്ന് ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർറൂം കോർഡിനേറ്റർ പാസ്റ്റർ പി എസ് ജോർജ് അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു,ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അഡ്വ.സുകു തോമസ് , സെക്രട്ടറി അനീഷ് വലിയപറമ്പിൽ തുടങ്ങിയവർ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ക്രൈസ്തവ ഗാനരംഗത്ത് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഡോ. ബ്ലെസൺ മേമന, പാസ്റ്റർ ഭക്തവത്സലൻ(ബാംഗ്ലൂർ), ഇവാ. എബിൻ അലക്‌സ്(കാനഡ) എന്നിവർ ആരാധനയ്‌ക്കു നേതൃത്വം നൽകി.

ക്രൈസ്തവ എഴുത്തുപുര മിഷൻ ജനറൽ കോർഡിനേറ്റർ പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന ഇന്നത്തെ കൺവൻഷനിൽ പാസ്റ്റർ ഷിബു മത്തായി(ബ്രിസ്റ്റോൾ) ദൈവവചനശുശ്രൂഷ നിർവ്വഹിക്കുന്നതാണ് ഇവാ അൻസൺ ഏബ്രഹാം(ഡൽഹി) ബ്രദർ തീമോത്തി കെ ബെന്നി(കേരളാ) തുടങ്ങിയവർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൺവൻഷൻ നാളെ സമാപിക്കും.

Zoom Link:
https://us02web.zoom.us/j/9133945936?pwd=SEpWeDhPS2xBb2VUbnN4ZE11ZGgxZz09

Meeting ID: 913 394 5936
Passcode: 123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.