MAKEOVER സെമിനാർ ആഗസ്റ്റ്‌ 22, 23 തീയതികളിൽ

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ പാസ്റ്റർമാരുടെ മക്കളുടെ കൂട്ടായ്മ ആയ അഗപ്പേയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22 ,23 (ഞായർ,തിങ്കൾ) ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ “Make Over”എന്ന പേരിൽ ഒരു സെമിനാർ യൗവനക്കാർക്കും മാതാപിതാക്കൾക്കുമായി നടത്തപ്പെടുന്നു.

യുവജനങ്ങളിൽ സാമൂഹികപ്രതിബദ്ധതയുടെ ആവശ്യകതയെപറ്റി പാസ്റ്റർ ജോർജ് എബനേസർ (ബാംഗ്ലൂർ) ആഗസ്റ്റ് 22 നും, മാതൃകാ രക്ഷാകർത്തൃത്വത്തെക്കുറിച്ച് തിരുവചനാടിസ്ഥാനത്തിൽ ഡോ. ജെസ്സി ജെയ്‌സൺ ആഗസ്റ്റ് 23 നും ക്ലാസുകൾ നയിക്കും.

ആദ്യ ദിവസം യൗവനക്കാർക്കും രണ്ടാമത്തെ ദിവസം മാതാപിതാക്കൾക്കുമായി Zoom മാധ്യമത്തിലൂടെ ക്രമീകരിച്ചിട്ടുള്ള ഈ സെമിനാർ ഏറെ അനുഗ്രഹപ്രദം ആകും. വിഷയസംബന്ധിയായ ചോദ്യങ്ങൾക്കും സംശയ നിവാരണത്തിനുമായി പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട് എന്ന് അഗാപെയുടെ മാധ്യമ വക്താക്കൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply