കനിവിന്റെ സ്പർശനവുമായി കെ.ഇ മഹാരാഷ്ട്ര ചാപ്റ്റർ
മുംബൈ : ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി നടത്തി വരുന്ന “Feed the Hungry” മൂന്നാം ഘട്ടം ഇന്ന് വിതരണം ചെയ്തു. കോരിച്ചൊരിയുന്ന മഴയിലും ഒരു നേരത്തെ അന്നത്തിനുവേണ്ടി തിടുക്കം കാണിക്കുന്നവർ ഉണ്ടായിരുന്നു. ടാറ്റാ മെമ്മോറിയൽ ക്യാൻസർ ഹോസ്പറ്റൽ പരിസരങ്ങളിൽ ആയിരിക്കുന്ന അനേകർക്ക് കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ വിതരണം നടത്തി വരികയാണ്. ക്രൈസ്തവ എഴുത്തുപുരയുടെ സൗജന്യ ഭക്ഷണ പദ്ധതിയിൽ ബ്ലസ്സ് ഫൗണ്ടേഷനും സഹകരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.ഡോ. അനീഷ് തോമസ് പ്രാർത്ഥിച്ചു യാത്ര തുടങ്ങിയ ഇന്നത്തെ പ്രവർത്തനം ഒരിക്കൽ കൂടി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു നടത്തി. പാസ്റ്റർമാരായ ജിക്സൺ ജെയിംസ്,ഡെന്നി ഫിലിപ്പ്, ഷിബു മാത്യു,റെജി തോമസ്സ്, സഹോരന്മാരായ ജയിംസ് ഫിലിപ്പ്, ആശിഷ്, ആദിത്യ തുടങ്ങിവർ സന്നിഹിതരായിരുന്നു.




- Advertisement -