പി.വൈ.പി.എ, പത്തനാപുരം സെന്റർ: ‘ശാലേം ഫെസ്റ്റ്’ ത്രിദിന സെമിനാറിന് അനുഗ്രഹിത തുടക്കം

പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ‘ശാലേം ഫെസ്റ്റ്’ ത്രിദിന സെമിനാറിന് അനുഗ്രഹിത തുടക്കം. ഇന്നലെ (ജൂലൈ 2) മുതൽ ഞാറാഴ്ച്ച (ജൂലൈ 4) വരെ എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് സെമിനാർ നടക്കുന്നത്. Zoom into Life(1 Pet 1:14-17)എന്നതാണ് ചിന്താവിഷയം.

ഇന്നലെ(02-06-21)രാത്രി 7 മണിക്ക് പിവൈപിഎ പത്തനാപുരം സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. എ തോമസ് ഉദ്ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രാരംഭ സന്ദേശം നൽകി. നാം ഈ കൊറോണ പ്രതിസന്ധിയുടെ നടുവിൽ ദൈവത്തിന്റെ ശക്തി പ്രാപിച്ച് പുതുക്കം പ്രാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യെശയ്യാവ്‌ 40:31 എന്ന വാക്യത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ സാം ജോർജ് സംസാരിച്ചത്. പാസ്റ്റർ ബിനു വടശ്ശേരിക്കര ക്ലാസുകൾ നയിച്ചു. ഈ പാപം നിറഞ്ഞ ലോകത്തിൽ ദൈവീക ജ്ഞാനം ഉള്ളവരായി ജീവിക്കണമെന്നും, ദൈവവചനത്തിലൂടെ ദൈവത്തെ അന്വഷിക്കണമെന്നും തന്റെ ക്ലാസ്സുകളിലൂടെ യുവാക്കളെ ആഹ്വനം ചെയ്തു. ജെറോം ഐസക്ക് ആരാധനയ്ക്ക് നേതൃത്വം നൽകി.

ഇന്നും നാളെയും ഡോ. ബിജു ചാക്കോ(ഡെറാഡൂൺ), റവ. ജോ തോമസ്(ബാംഗ്ലൂർ)എന്നിവർ ക്ലാസുകൾ നയിക്കും. ഷിബു ജോർജ്, സ്റ്റീഫൻ ജോർജ്, ബെൻസി ലിനു, പനവേലി എബനേസർ പിവൈപിഎ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. ഈ സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply