പത്തനാപുരം : പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ‘ശാലേം ഫെസ്റ്റ്’ ത്രിദിന സെമിനാർ നടത്തപ്പെടുന്നു. ജൂലൈ 2 മുതൽ 4 വരെ എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് സെമിനാർ നടക്കുന്നത്. Zoom into Life(1 Pet 1:14-17)എന്നതാണ് ചിന്താവിഷയം.
പാസ്റ്റർ സി. എ തോമസ്(ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്(ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ ബിനു വടശ്ശേരിക്കര, ഡോ. ബിജു ചാക്കോ(ഡെറാഡൂൺ), റവ. ജോ തോമസ്(ബാംഗ്ലൂർ)എന്നിവർ ക്ലാസുകൾ നയിക്കും. ജെറോം ഐസക്ക്, ഷിബു ജോർജ്, സ്റ്റീഫൻ ജോർജ്, ബെൻസി ലിനു, പനവേലി എബനേസർ പിവൈപിഎ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. പത്തനാപുരം സെന്റർ പിവൈപിഎ യോഗങ്ങൾക്ക് നേതൃത്വം നൽകും.