ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ: ‘ദേശത്തിന്റെ സൗഖ്യത്തിനായുള്ള പ്രാർത്ഥന’ നാളെ രാവിലെ 10 മുതൽ 1 വരെ
ബെംഗളൂരു: നമ്മുടെ ദേശം നേരിടുന്ന മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രാർത്ഥന വിഭാഗമായ അപ്പർ റൂം നേതൃത്വം നൽകുന്ന മീറ്റിംഗ് നാളെ മെയ് 12 ചൊവ്വാഴ്ച രാവിലെ 10 മുതൽ 1 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. മൈസൂർ, മംഗലാപുരം യൂണിറ്റുകളാണ് മീറ്റിങ്ങിന്റെ സംഘാടകർ. മംഗലാപുരം യൂണിറ്റ് സെക്രട്ടറി പാസ്റ്റർ കെ ജി സാബു നേതൃത്വം കൊടുക്കുന്ന മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം കോർഡിനേറ്ററായ പാസ്റ്റർ പി എസ് ജോർജ് ആണ് മുഖ്യ സന്ദേശം നൽകും. നമുക്ക് പ്രാർത്ഥനക്കായി ഒരുമിക്കാം ദേശത്തിന്റെ സൗഖ്യത്തിനായി.
സൂം ഐ ഡി: 81660572474
പാസ്കോഡ് :2021