ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഓൺലൈൻ കൺവൻഷനും സംയുക്ത ആരാധനയും

ന്യൂ ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഓൺലൈൻ കൺവൻഷൻ ഡിസംബർ 11 ഉം 12 ഉം തീയതികളിൽ നടക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. കേരളത്തിൽ നിന്നും ഒമേഗ സുനിലും ആഗ്രയിൽ നിന്നും ഡോക്ടർ എൽസ ഫിലിപ്പും പ്രസംഗിക്കും. വൈകിട്ട് ഏഴു മണി മുതൽ ഒമ്പതു മണി വരെയാണ് യോഗങ്ങൾ നടക്കുന്നത്.

ഡിസംബർ 13, ഞായറാഴ്ച, രാവിലെ 9 മുതൽ ഉച്ചക്ക് 12 .30 വരെ ഐ.പി.സി ഡൽഹി സ്റ്റേറ്റിൽ ഉള്ളതായ 190 സഭകളുടെ സംയുക്ത സഭായോഗം നടത്തപ്പെടും. പാസ്റ്റർ എബി പീറ്റർ മുഖ്യ സന്ദേശം നൽകും. കൂടാതെ പാസ്റ്റർ കെ ജോയ് (Patron, IPC DELHI STATE ) & പാസ്റ്റർ സാമുവേൽ എം. തോമസ് (President, IPC DELHI STATE ) എന്നിവരും വചനം സംസാരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading