ശാരോൻ യുഎഇ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും നാളെ മുതൽ ( ഡിസംബർ 9) ആരംഭിക്കും.

ദിവസവും വൈകീട്ട് 7:30 (UAE) 9:00(INDIA)മുതൽ നടക്കുന്ന കൺവെൻഷനിൽ റവ. ജോൺ തോമസ് (ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്) പാസ്റ്റർ ജോൺസൻ കെ. സാമൂവേൽ (ജനറൽ സെക്രട്ടറി) പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (തിരുവല്ല), പാസ്റ്റർ വർഗ്ഗീസ് ജോഷ്വാ(റാന്നി) എന്നിവർ പ്രസംഗിക്കും.

റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. റീജിയൻ ഭാരവാഹികൾ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ഈ ദിവസങ്ങളിൽ ഏ. പി. എ അജ്മാൻ , ശാരോൺ ഷാർജ ചർച്ച്, സയോൺ സിംഗേഴ്സ് (വെണ്ണികുളം) എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ഈ സമ്മേളനങ്ങൾ തൽസമയം കാണാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading