ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ വെർച്വൽ ഗോസ്പൽ മീറ്റിംഗ് ഇന്ന് ആരംഭിക്കും

മുംബൈ :ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വെർച്വൽ ഗോസ്പൽ മീറ്റിംഗും സംയുക്ത ആരാധനയും ഇന്ന് മുതൽ 29 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിമുതൽ(നവംബർ 29 ന് രാവിലെ 9:30) നടക്കും. സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ(കേരളാ), പാസ്റ്റർ ജോണ്സണ് കെ സാമുവേൽ (മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി,ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) എന്നിവർ ദൈവവചനം സംസാരിക്കും. ഗുജറാത്ത്‌ സെന്റർ, മഹാരാഷ്ട്ര സെന്റർ, ബെൻസൻ ബാബു തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വി. പി കോശി(റീജിയൻ സെക്രട്ടറി) യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading