റ്റി പി.എം സ്പെഷ്യൽ മീറ്റിങ് നാളെ മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സ്പെഷ്യൽ മീറ്റിങ് നവംബർ 26 നാളെ മുതൽ 29 ഞായറാഴ്ച വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഈ വർഷം 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി – യുവാക്കളും മുൻ വർഷങ്ങളിൽ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ചെന്നൈയിലെ യുവജന ക്യാമ്പിൽ പങ്കെടുത്തവർക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
‘ദൈവവുമായുള്ള അടുപ്പം’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.

ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ഈ വിഷയത്തെ ആസ്പദമാക്കി നടക്കും. നാളെ രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് നവംബർ 29 ന് വിശുദ്ധ സഭായോഗത്തോടെ സ്പെഷ്യൽ മീറ്റിങ് സമാപിക്കും.
നവംബർ 14 ന് റ്റിപിഎം സഭകളിൽ യോഗത്തിന്റെ അനുഗ്രഹത്തിനായി പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് യോഗത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
ചെന്നൈയിൽ നിവാര്‍ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading