ഐ പി സി മണിപ്പാൽ സഭയുടെ പ്രെയ്സ് അഡോണായി ഓൺലൈൻ സംഗിത മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.

മണിപ്പാൽ: ഐ.പി.സി മണിപ്പാൽ സഭയുടെ പ്രെയ്സ് അഡോണായി ഓൺലൈൻ മലയാളം സംഗിത മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് മാസമായി നടന്ന മത്സരത്തിൽ, 50 ൽ പരം യുവതി യുവകൾ പങ്കെടുത്തു. മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ 20 ൽ പരം മത്സരർത്ഥികൾ മാറ്റുരച്ചു. ഷിബി ഷാജി പത്തനംതിട്ട ഒന്നാം സമ്മനവും, സിമി സാറാ തോമസ് ചെങ്ങന്നുർ രണ്ടാം സ്ഥാനവും, അൻഫി നൈനാൻ പത്തനാപുരം മുന്നാം സ്ഥാനവും കരസ്ഥമാക്കി. ഇൻഡ്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള അനേകം മത്സരാർത്ഥികൾ പ്രസ്‌തുത മത്സരത്തിൽ പങ്കെടുത്തു.

അനുഭവസമ്പന്നരായ ജഡ്ജസായ പാസ്റ്റർ ഭകതവത്സലൻ, ഇവാ. മാത്യു ബേബി, ബിജോയ്‌ സണ്ണി എന്നിവർ മൂല്യനിർണയം നടത്തി. പാസ്റ്റർ ലിജോ പാപ്പൻ(ഡയറക്ടർ), ഡാനി വിൽസൺ(പ്രോഗ്രാം കോർഡിനേറ്റർ), ജോൺ ബിജു(മീഡിയ കോർഡിനേറ്റർ), ശേബ എസ് തോമസ്, പാസ്റ്റർ റോബി റോയ്, ജെഫിൻ തോമസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading