ചെറു ചിന്ത: പച്ചക്കുതിര | ഷൈൻ കടമക്കുടി

പച്ചക്കുതിര വീടിനുള്ളിൽ കയറുന്നത്; അനുഗ്രഹവും, ഐശ്വര്യവും, സമ്പത്തും ഉണ്ടാകും എന്ന് പഴമക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ഒരിക്കൽ വീട്ടിലെ കിഴക്കെ മുറിയിൽ വിശ്രമിക്കുന്ന വേളയിൽ ; മുറിയിലേക്ക് ഏതൊ ഒരു ജീവി പറന്നു വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ കയ്യിൽ അ ജീവി പിടുത്തം ഇട്ടു. സൂഷ്മതയോടെ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി ഇത് പഴമക്കാർ പറയുന്ന അ ജീവി തന്നെ ആണെന്ന്.

പിന്നെ ഒന്നും ചിന്തിക്കുവാനൊ ആരോടും അഭിപ്രായം ആരായുവാനൊ നിൽക്കാതെ ഞൊടിയിടയിൽ അ ജീവിയെ പിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു !

പ്രിയരേ, നമ്മുടെ ജീവിതത്തിൽ നിത്യമായ അനുഗ്രഹം കൊണ്ടുവരാനൊ, സമാധാനം തരുവാനൊ, ഈ വക ജീവികൾക്കൊ, മനുഷ്യൻ സ്വയപ്രയത്നത്താൽ ഉണ്ടാക്കി വയ്ക്കുന്ന വസ്തുക്കൾക്കൊ, സാധിക്കുന്നതല്ല.

വെള്ളിമൂങ്ങയും, ഇരുതലമൂരിയും പച്ചക്കുതിരയും, ചരടും മാലയും, മരവും കല്ലും ഇവയെല്ലാം ഈ ഭൂമിയോട് ചേർന്ന് ഇല്ലാതാകുന്ന ജീവികളും, വസ്തുക്കളും, പദാർഥങ്ങളും ആണ്.

നമ്മുടെ ഈ ചുരുങ്ങിയ ജീവിതം; സമാധാനത്താലും, ആനന്ദത്താലും, നിറയുവാനും, മരണാനന്തര ജീവിതം വാഗ്ദാനം ചെയ്യുവാനും കഴിയുന്നത് ആർക്കാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടത് ആവശ്യമാണ്.

നിത്യമായ സമാധാനം, ആത്മരക്ഷ, നിത്യജീവൻ, അനുഗ്രഹം. ഇവയെല്ലാം ശാശ്വതമായി നൽകി തരുന്നത് ആരാണ് ? അതിനുള്ള ഉത്തരം ഓരോ മനുഷ്യരെയും വ്യക്തിപരമായി അറിയുവാനും സ്നേഹിക്കുവാനും കഴിവുള്ള യേശുക്രിസ്തു ആണെന്നാണ്.

ജീവനില്ലാത്ത കല്ലും മരവും, ഉപയോഗിച്ച് മനുഷ്യൻ സൃഷ്ടിക്കുന്ന ദൈവം! അത് ദൈവമോ ? താൽക്കാലിക സംതൃപ്തി നൽകി ശത്രുവാകുന്ന സാത്താൻ നിങ്ങളെ തെറ്റുദ്ധരിപ്പിക്കുന്ന കാര്യം നാം തിരിച്ചറിയേണ്ടത് തന്നെയാണ്.

സത്യമായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരു വ്യക്തിയുടെയും അടുക്കൽ വന്ന് ആശ്വാസം നൽകാൻ യേശു പ്രാപ്തനാണ്.
ഈ കാര്യങ്ങൾ എഴുതിയ ഞാൻ ഇത് അനുഭവിച്ചവനും ആണ്.

യേശുവിന്റെ സ്നേഹം അമൂല്യമാണ്. ഈ സ്നേഹനിധിയാകുന്ന ദൈവത്തോട് തുലനം ചെയ്യുവാൻ സാധിക്കുന്ന ഒന്നും ഈ ഭൂമിയിലില്ല. ദൈവം നമ്മുടെ വേദനകളും, മനോവിഷമങ്ങളും അറിയുന്നു.

മരവും, കല്ലും, പുല്ലും, പുൽച്ചാടിയും ഇവയൊന്നും നമ്മുടെ വേദനകൾ അറിയുവാൻ പ്രാപ്തമല്ല.

യേശുവിന്റെ അടുക്കൽ വന്നിട്ടുള്ള ഒരാളെയും കർത്താവ് നിരാശപ്പെടുത്തിയിട്ടില്ല.

പ്രീയ സുഹൃത്തെ, സ്വർഗ്ഗം നിത്യവും ഭൂമി താൽക്കാലികവും ആകുന്നു.

ദൈവം ആരാണെന്ന് അറിയുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടൊ ?
ദൈവ സ്നേഹം അറിയണമോ?
ഇതൊന്നു ചെയ്തു നോക്കു; ആരും കാണാതെ ഒരു മുറിയിൽ ഇരുന്ന് കണ്ണുനീരോടെ പ്രാർത്ഥിക്കുക.
ദൈവം വരും, നിന്റെ സംശയത്തെയും, തോന്നലുകളെയും ദൂരെ എറിയുക. കണ്ണുനീരിനെ മറികടക്കാൻ ദൈവം മനുഷ്യനല്ല.

താങ്കളോട് സംസാരിക്കുവാൻ ദൈവത്തിന് ഒട്ടും മടിയില്ല !

താങ്കളുടെ വീട്ടിലേക്ക് പറന്നു വരുന്ന പച്ചക്കുതിരയെക്കാൾ എത്രയോ ശ്രേഷ്ടമാണ് ജീവിക്കുന്ന ദൈവത്തിന് ഒരു ഭവനം ഹൃദയത്തിൽ ഒരുക്കുന്നത്. ഹൃദയത്തിലെ അഴുക്കു ചിന്തകളും മ്ലേച്ചതകളും മാറ്റിവയ്ക്കാം.
ദൈവം നിന്നിൽ വസിക്കുവാൻ തയ്യാറാണ്. യേശുവിനായി താങ്കളുടെ ജീവിതം സമർപ്പിക്കുമോ ?
യേശു നിന്നെ സ്നേഹിക്കുന്നു. നിത്യമായ സ്നേഹം താൻ ക്രൂശിൽ ചെയ്തു കാണിച്ചു.
താങ്കളുടെ പാപത്തിനു പരിഹാരം വരുത്തിയിരിക്കുന്നു.
അതു വിശ്വസിക്കാൻ തയ്യാറാണെങ്കിൽ താങ്കൾക്ക് മരണത്തിനപ്പുറം ദൈവത്തോട് ചേരുവാൻ സാധിക്കും.
ആയതിനാൽ ഈ ചുരുങ്ങിയ ജീവിതം ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ഉള്ളതായി മാറട്ടെ.

ഷൈൻ കടമക്കുടി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading