ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് വാർഷിക കൺവൻഷനും സംയുക്ത ആരാധനയും
ഡൽഹി : ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. ഒക്ടോബർ 2 മുതൽ 4 വരെ എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9:30 വരെ(4 ന് രാവിലെ 9:30 മുതൽ 12 വരെ) സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.
പാസ്റ്റർ സാമുവേൽ എം. തോമസ്(പ്രസിഡന്റ്, ഐ.പി.സി ഡൽഹി സ്റ്റേറ്റ്)ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്(ഐ.പി.സി ജനറൽ സെക്രട്ടറി), പാസ്റ്റർ കെ.ജോയ്(പേട്രൻ, ഐ.പി.സി ഡൽഹി സ്റ്റേറ്റ്), പാസ്റ്റർ ഷിബു തോമസ്(ഒക്കലഹോമ), പാസ്റ്റർ ജിനു കടപ്പറ), പാസ്റ്റർ വിൽസൺ വർക്കി(ന്യൂയോർക്ക്)എന്നിവർ ദൈവവചനം സംസാരിക്കും. ഡോ.ബ്ലെസ്സൺ മേമന, ഇവാ.ജോസ് മേമന എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ സാം ജോർജ്(ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട്, പ്രസിഡന്റ്), പാസ്റ്റർ ജോസഫ് ജോയ്( ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട്, സെക്രട്ടറി)തുടങ്ങിയവർ യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.