“ബ്ലെസ്സ് ഓസ്ട്രേലിയ”ക്ക്‌ തുടക്കമായി

സിഡ്നി: ഷാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നിയുടെ ആഭിമുഖ്യത്തിൽ “ബ്ലെസ്സ് ഓസ്ട്രേലിയ” എന്ന പേരിൽ 7 ദിവസത്തെ നാഷണൽ ഫാസ്റ്റിംഗ് പ്രയർ സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ആരംഭിച്ചു. ആദ്യ രണ്ടു ദിനങ്ങളിൽ അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ ജെൻസൺ ജോയും, പാസ്റ്റർ ജോ കുര്യനും ശക്തമായ സന്ദേശങ്ങൾ നൽകി. തുടർന്നും ഒക്ടോബർ നാലാം തീയതി വരെയുള്ള  ദിവസങ്ങളിൽ പാസ്റ്റർമാരായ ബ്ലെസ്സൺ ചെറിയാൻ, ഷാജി എം. പോൾ, റെജി ഫിലിപ്പ്, സന്തോഷ് തരിയൻ, ഷിബു തോമസ് എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും, ഡോക്ടർ ബ്ലെസ്സൺ മേമന, ഡോക്ടർ ടോം ഫിലിപ്പ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ആരംഭ ദിവസങ്ങൾ മുതൽ ദൈവ സാന്നിധ്യവും, ജനപങ്കാളിത്തവും കൊണ്ട് പ്രാർത്ഥനാ യോഗങ്ങൾ അനുഗ്രഹപ്രദമായി. തുടർന്നുള്ള ദിവസങ്ങളിലും സൂമിലൂടെയുള്ള ഈ ഉണർവ്വ്‌ പ്രാർത്ഥനാ സംഗമത്തിലേക്ക് ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Zoom Meeting ID: 486 883 9998, Password: 2020.
ഉപവാസ പ്രാർത്ഥനയുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading